നിലവില്‍ വത്തിക്കാന്‍ സിറ്റിയുടെ ഡെപ്യൂട്ടി ഗവര്‍ണറായ ഇറ്റാലിയന്‍ വംശജ സിസ്റ്റര്‍ റാഫെല്ല പെട്രിനി, മുന്‍ സുപ്പീരിയര്‍ ജനറലായ ഫ്രഞ്ച് കന്യാസ്്ത്രി ഇവോണ്‍ റീങ്കോട്ട്,
കന്യാകുമാരി ജില്ലയിലെ മാര്‍ത്താണ്ഡത്തിനടുത്ത് നട്ടാലത്താണ് ദേവസഹായം പിളള ജനിച്ചത്. നീലകണ്ഠപ്പിളള എന്നായിരുന്നു യഥാര്‍ത്ഥ പേര്. പതിനെട്ടാം നൂറ്റാണ്ടില്‍ തിരുവിതാംകൂര്‍ രാജ്യത്ത് ഉദ്യോഗസ്ഥനായിരിക്കെ ക്രിസ്തു മതത്തില്‍ ആകൃഷ്ടനായാണ് അദ്ദേഹം ദേവസഹായം പിളളയായത്
യുക്രൈനില്‍ യുദ്ധം അവസാനിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. മാനുഷിക പരിഗണ ഇപ്പോള്‍ ആവശ്യമാണ്. ഓരോ മണിക്കൂര്‍ കഴിയും തോറും രാജ്യത്ത് മരിച്ചു വീഴുന്നവരുടെ എണ്ണം കൂടി വരുന്നു . യുദ്ധം ഭ്രാന്താണ്, അത് അവസാനിപ്പിക്കണം - മാര്‍പാപ്പ പറഞ്ഞു. തങ്ങളുടെ സൈനിക നടപടി യുക്രൈന്‍ കീഴടക്കാന്‍ അല്ലെന്നും രാജ്യത്തിന്‍റെ സൈനിക ശേഷി
സമാധാനത്തിനും വെടിനിര്‍ത്തലിനും ആഹ്വാനം ചെയ്തുള്ള ആത്മീയ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രാര്‍ത്ഥനയ്ക്ക് നന്ദി. യുക്രൈന്‍ ജനതയ്ക്ക് ആത്മീയ പിന്തുണ കൂടി ലഭിച്ചിരിക്കുകയാണ്'- ഫ്രാന്‍സിസ് മാര്‍പാപ്പയുമായുള്ള സംസാരത്തിന് ശേഷം സെലന്‍സ്‌കി ട്വീറ്റ് ചെയ്തു. 'പ്രാര്‍ഥനയിലൂടെയും
ഇന്ന് പല കുടുംബങ്ങളിലും കാണുന്നത് കുട്ടികളെ വേണ്ടന്ന് വെക്കുന്ന രീതിയാണ്. ചിലര്‍ കുട്ടികളെ വേണ്ടന്ന് വെക്കുന്നു. മറ്റ് ചിലര്‍ ഒരു കുട്ടി മാത്രം മതിയെന്ന് തീരുമാനിക്കുന്നു. ഇത് പിതൃത്വത്തിന്റെയും മാതൃത്വത്തിന്റെയും നിഷേധമാണ്. മനുഷ്യരിലെ മനുഷ്യത്വം ഇല്ലാതാക്കുകയുമാണ് ഇത്തരം രീതികളിലൂടെ സംഭവിക്കുക.
പീഡനം സഹിക്കവയ്യാതെ നാലു കുഞ്ഞുങ്ങളേയുംകൂട്ടി വീടുവിട്ടിറങ്ങിയ ഒരു സ്ത്രീയും പോപ്പിന്‍റെ പരിപാടിയില്‍ പങ്കെടുത്തിരുന്നു. 'എത്ര മര്‍ദ്ദനമേറ്റാലും ആത്മാഭിമാനം ഒരാളുടെ മുന്‍പിലും അടിയറവ് വയ്ക്കില്ലെന്ന
ഫ്രാൻസിൽ കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ കൈകാര്യം ചെയ്യാനുള്ള കത്തോലിക്കാ സഭയുടെ പോരായ്മയില്‍ താന്‍ ദുഃഖിതനാണ്. സഭയും, പള്ളിയും, എല്ലാവര്‍ക്കും സുരക്ഷ ഒരുക്കേണ്ടയിടമാണ്. ലൈംഗീകാതിക്രമങ്ങളില്‍ മതപുരോഹിതരുടെ പങ്ക് കൂടി വരുന്നത് സഭക്കും
ക്രിസ്തീയതയില്‍ വേരൂന്നുന്നതിനൊപ്പം എല്ലാ മനുഷ്യരെയും ചേര്‍ത്തുപിടിക്കുകൂടി വേണം എന്ന സന്ദേശമാണ് കുരിശ് നല്‍കുന്നതെന്ന് ആഗോളസഭാധ്യക്ഷന്‍ പറഞ്ഞു. സംരക്ഷണവാദം തീര്‍ക്കുന്ന ഇരുമ്പുമറയ്ക്കുള്ളില്‍ കഴിയുകയല്ല, മറ്റ് മതസ്ഥരെ ചേര്‍ത്തുപിടിക്കുകയാണ് വേണ്ടത്. വിശാലവും കാരുണ്യം നിറഞ്ഞതുമായ മനസാണ് യഥാര്‍ഥ വിശ്വാസികള്‍ക്ക് ഉണ്ടാകേണ്ടത് - അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ മറ്റെല്ലാ മതവിഭാഗങ്ങളെയും പോലെ ക്രിസ്ത്യാനികള്‍ക്കും സമാധാനവും സുരക്ഷയുമുണ്ടാവണം. അവര്‍ക്കും ഭരണഘടനാപരമായ എല്ലാ അവകാശങ്ങളും ഉണ്ടായിരിക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടതായി അയത്തൊളള സിസ്താനി പറഞ്ഞു
ഇറാഖിലെ ക്രിസ്തുമത വിശ്വാസികൾക്ക് ആത്മവിശ്വാസം പകരാനും ഷിയ മുസ്ലിങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് സന്ദർശനം. ബാഗ്ദാദ്, മൊസൂള്‍, ഖുറാഘോഷ് എന്നിവിടങ്ങളിലെ ക്രിസ്ത്യന്‍ വിഭാഗങ്ങളുമായി മാര്‍പാപ്പ പ്രത്യേക കൂടിക്കാഴ്ച നടത്തും
കൊവിഡ് കാരണം അകന്നിരിക്കുന്നവർ ഹൃദയംകൊണ്ടടുക്കണമെന്ന് ഫ്രാൻസിസ് മാര്‍പ്പാപ്പയുടെ ക്രിസ്തുമസ് സന്ദേശം. കടുത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന വത്തിക്കാനില്‍ 100 പേരില്‍ താഴെ മാത്രമാണ് പാതിരാ കുര്‍ബാനയില്‍ പങ്കെടുത്തത്.
ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾ ഇന്ന് ഏറ്റവും പ്രധാനപ്പെട്ട ഉത്സവമായ ഈസ്റ്റർ ആഘോഷിക്കുകയാണ്. പല പുരോഹിതന്മാരും സഭകളില്ലാതെയാണ് പള്ളികളിൽ ശുശ്രൂഷകൾ നടത്തിയത്. മാര്‍പ്പാപ്പയുടെ ഈസ്റ്റര്‍ സന്ദേശത്തെ വേറിട്ടു നില്‍ക്കുന്നത് അതിലെ മാനവികതയ്ക്ക് ഊന്നല്‍ നല്‍കിയുള്ള സന്ദേശങ്ങളാണ്.
ഈ പകര്‍ച്ചവ്യാധി നമ്മുടെ ജീവനെടുക്കും. അത് കടന്നുപോകുന്ന വഴികളില്ലാം നിശബ്‍ദത നിറയ്ക്കും. നമ്മള്‍ ഭയപ്പെട്ടവരും നഷ്‍ടപ്പെട്ടവരുമാണെന്ന് സ്വയം തിരിച്ചറിയും. വെള്ളിയാഴ്ച്ച മാത്രം കൊവിഡ്-19 ബാധിച്ച് 969 പേരാണ് ഇറ്റലിയില്‍ മരിച്ചത്.
ആമസോൺ മഴക്കാടുകള്‍ സംരക്ഷിക്കണം എന്ന ആവശ്യവുമായി പോപ്പ് രംഗത്തെത്തിയിരുന്നു. 'മാർപ്പാപ്പ അർജന്റീനക്കാരനാകാം, പക്ഷെ ദൈവം ബ്രസീലിയൻ ആണ്' എന്നായിരുന്നു ബോൾസോനാരോയുടെ പ്രസ്താവന.